പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലും സ്വദേശിവത്കരണം
സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികള്‍ സൗദി സ്വദേശികള്‍ക്ക് മാത്രമായി മാറ്റി വയ്ക്കുക എന്നതാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യയില്‍ അക്കൗണ്ടിങ് ജോലികളിലും സ്വദേശിവത്കരണം. അക്കൗണ്ടിങ് ജോലികളിലുള്ള സൗദി സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാര്‍ ഉള്ള സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികള്‍ സൗദി സ്വദേശികള്‍ക്ക് മാത്രമായി മാറ്റി വയ്ക്കുക എന്നതാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
tRootC1469263">
അക്കൗണ്ടിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തില്‍ 50 ശതമാനം ആയി സ്വദേശിവല്‍ക്കരണ തോത് വര്‍ദ്ധിക്കും. 2026 ഒക്ടോബര്‍ 27ന് ഇത് നടപ്പിലാക്കും. തുടര്‍ന്ന് മൂന്നാം ഘട്ടം 2027 ഒക്ടോബര്‍ 27 മുതല്‍ നടപ്പിലാക്കുന്നതോടെ സ്വദേശിവല്‍ക്കരണ തോത് 60 ശതമാനം ആയി ഉയരും. നാലാം ഘട്ടത്തില്‍ 70 ശതമാനം ആക്കുകയും ചെയ്യും, ഇത് 2028 ഒക്ടോബര്‍ 27 ന് നടപ്പിലാക്കും. മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30 ശതമാനം സൗദി സ്വദേശികള്‍ക്കായി സംവരണം ചെയ്യുന്നതിനാണ് അഞ്ചാം ഘട്ടം ലക്ഷ്യമിടുന്നത്.
.jpg)


