ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി അബുദാബി പൊലീസ്
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് ചുമത്തുന്ന പിഴയാണ് ബ്ലാക്ക് പോയിന്റ്.
ഡ്രൈവിംഗ് ലൈസന്‍സിലെ ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് അബുദാബി പൊലീസ് തുടക്കം കുറിച്ചു. അബുദാബി രാജ്യാന്തര വേട്ട, കുതിരയോട്ട പ്രദര്‍ശനമായ അഡിഹെക്‌സിലാണ് പൊലീസ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് ചുമത്തുന്ന പിഴയാണ് ബ്ലാക്ക് പോയിന്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചാണ് പോയിന്റുകള്‍ നിശ്ചയിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 24 ബ്ലാക്ക് പോയിന്റുകള്‍ ലഭിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടും.
ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കുന്നതിനുള്ള രണ്ട് പുതിയ പദ്ധതികളാണ് തുടങ്ങുന്നത്.
24 ബ്ലാക്ക് പോയിന്റുകള്‍ ഉള്ളവര്‍ക്ക്: 2,400 ദിര്‍ഹം അടച്ച് രജിസ്റ്റര്‍ ചെയ്യുകയും ഗതാഗത നിയമലംഘകര്‍ക്കുള്ള പ്രത്യേക പുനരധിവാസ കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ ലൈസന്‍സ് തിരികെ ലഭിക്കും.
8 മുതല്‍ 23 വരെ ബ്ലാക്ക് പോയിന്റുകള്‍ ഉള്ളവര്‍ക്ക്: 800 ദിര്‍ഹം അടച്ച് രജിസ്റ്റര്‍ ചെയ്യുകയും കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് 8 ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാം
.jpg)

