ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി വീണ്ടും അബുദാബി

abu dhabi
abu dhabi

ആരോഗ്യ പരിപാലനം, പാരിസ്ഥിതിക അപകടങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ വിശകലനം.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി വീണ്ടും അബുദാബി. ലോകത്തെ റിസ്‌ക് മാനേജ്‌മെന്റ് ടെക്‌നോളജി, ട്രാവല്‍ വിദഗ്ധരായ സേഫ്ച്വര്‍, റിസ്‌ക് ലൈന്‍ കമ്പനികള്‍ നടത്തിയ സര്‍വേയിലാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി മുമ്പിലെത്തിയത്. അബുദാബിയാണ് പട്ടികയില്‍ ഒന്നാമത്.

tRootC1469263">

ആരോഗ്യ പരിപാലനം, പാരിസ്ഥിതിക അപകടങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ വിശകലനം. ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജര്‍മനി), ഒട്ടാവ (കാനഡ), പെര്‍ത്ത് (ഓസ്‌ട്രേലിയ), റെയ്ക്ക്യാവിക് (ഐസ് ലന്‍ഡ്), സിംഗപ്പൂര്‍, ടോക്കിയോ (ജപ്പാന്‍), വാന്‍കൂവര്‍ (കാനഡ) എന്നിവയാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു സുരക്ഷിത നഗരങ്ങള്‍. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങള്‍, സഞ്ചാര സൗഹൃദം, രാഷ്ട്രീയ സ്ഥിരത എന്നിവയാണ് പ്രധാനമായും പരിഗണിച്ച മറ്റ് ഘടകങ്ങള്‍.

Tags