കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം ഒടുവിൽ ജയിൽ മോചിതനാകുന്നു, ബുധനാഴ്ചയോടെ കേരളത്തിൽ എത്തിയേക്കും

ABDUL RAHIM

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ നാട്ടിലേക്ക്. 20 വർഷത്തിന് ശേഷമാണ് റഹീമിന്റെ മോചനം സാധ്യമാകുന്നത്. മെയ് 20ന് നാട്ടിലെത്തിയേക്കുമെന്നാണ് സൂചന. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി മെയ് 19ന് പൂർത്തിയാകും. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.

അബ്ദുൽ റഹീം 19 നോ, 20 നോ നാട്ടിൽ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിൻറെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം (മോചനദ്രവ്യം) നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അ​ബ്​​ദു​ൽ റ​ഹീമിൻറെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Tags