കുവൈറ്റിൽ കാസർഗോഡ് സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Updated: Jul 2, 2026, 16:12 IST
ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്ന് അനന്തുകൃഷ്ണൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
കാസർഗോഡ്: കുവൈറ്റിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (27) ആണ് മരണപ്പെട്ടത്.
ഒരു വർഷത്തിലേറെയായി കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്ന് അനന്തുകൃഷ്ണൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവത്തെക്കുറിച്ച് കുവൈറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)

