കാസര്‍കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ പനി ബാധിച്ച് മരിച്ചു
Updated: Dec 29, 2025, 11:56 IST
അപൂർവ്വ ഇനം വൈറല്‍ പനി തലച്ചോറിനെ ബാധിച്ചതിനെത്തുടർന്ന് ദുബൈ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.
കാസര്‍കോട്: പനി ബാധിച്ച് കാസർകോട് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീൻ (29) ആണ് മരിച്ചത്.അപൂർവ്വ ഇനം വൈറല്‍ പനി തലച്ചോറിനെ ബാധിച്ചതിനെത്തുടർന്ന് ദുബൈ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.
രണ്ടുദിവസം മുൻപാണ് സിറാജിന് പനി ബാധിച്ചത്. തുടർന്ന് രോഗം മൂർച്ഛിക്കുകയയിരുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിലെ ജീവനക്കാരനായിരുന്നു സിറാജ്. ദുബൈ മത്രൂഷി സെൻ്ററിലായിരുന്നു താമസം.രണ്ട് മാസം മുൻപാണ് സിറാജ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഒരു വർഷം മുൻപായിരുന്നു വിവാഹം.
tRootC1469263">.jpg)


