വീട്ടുജോലിക്കാരിയായ യുവതിയെ ശമ്പളം നല്‍കാതെ ചൂഷണം ചെയ്തു ; യുവതിയ്ക്ക് മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

COURT
COURT

ഗാര്‍ഹിക തൊഴിലാളിയായ യുവതിയ്ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള തുക നല്‍കാനും കോടതി ഉത്തരവിട്ടു.

വീട്ടുജോലിക്കാരിയായ യുവതിയെ ശമ്പളം നല്‍കാതെയും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചും ചൂഷണം ചെയ്ത സ്ത്രീക്ക് മൂന്നുവര്‍ഷം തടവും മൂവായിരം ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ച് കോടതി
ഗാര്‍ഹിക തൊഴിലാളിയായ യുവതിയ്ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള തുക നല്‍കാനും കോടതി ഉത്തരവിട്ടു. ഏഷ്യക്കാരിയായ 25 കാരി സന്ദര്‍ശന വിസയിലാണ് ബഹ്‌റൈനിലെത്തിയത്. പ്രതിമാസം 120 ദിനാറിന് വീട്ടുജോലി പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാല്‍ ശമ്പളം നല്‍കിയില്ലെന്ന് മാത്രമല്ല പാസ്‌പോര്‍ട്ടും പിടിച്ചുവച്ചു. ഒമ്പതോളം കുടുംബങ്ങളില്‍ അനധികൃതമായി ജോലി ചെയ്യിപ്പിച്ചു. നിയമപരമായി സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് നല്‍കാതെ വഞ്ചിച്ചെന്നും യുവതി കോടതിയെ അറിയിച്ചു. പ്രതി ആകെ 200 ദിനാര്‍ മാത്രമാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും യുവതി പറഞ്ഞു.
 

tRootC1469263">

Tags