പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

google news
Kuwait


പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴില്‍ സ്വഭാവമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈ രണ്ട് ദിവസം പ്രവര്‍ത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങള്‍ മാനേജ്‌മെന്റ് ആയിരിക്കും നിര്‍ണയിക്കുന്നത്.

ഡിസംബര്‍ 31 ഞായറും ജനുവരി ഒന്ന് തിങ്കളുമാണ്. വെള്ളി, ശനി അവധികളടക്കം ജീവനക്കാര്‍ക്ക് നാലുദിവസം തുടര്‍ച്ചയായ അവധിയാണ് ലഭിക്കുക. പ്രത്യേക പരിഗണയുള്ള ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മാനേജ്‌മെന്റുമായി സംസാരിച്ച് ആവശ്യത്തിന് അവധി കാര്യത്തില്‍ തീരുമാനം എടുക്കാം. മറ്റു രാജ്യങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മുന്‍കൂട്ടി അവധി നല്‍കിയത് ഉപകാരപ്പെടും.

Tags