ഭിന്നശേഷിക്കാരനായി അഭിനയിച്ച് യാചന നടത്തിയിരുന്നയാള്‍ മൂന്നു ലക്ഷം ദിര്‍ഹവുമായി അറസ്റ്റില്‍
Fri, 17 Mar 2023

ഭിന്നശേഷിക്കാരനായി അഭിനയിച്ച് യാചന നടത്തിയിരുന്നയാള്‍ മൂന്നു ലക്ഷം ദിര്‍ഹവുമായി അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിര്‍മിച്ച കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബൈയിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ദുബൈ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.