ഖത്തറില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ടു ; മൂന്നു മരണം
Fri, 17 Mar 2023

ഖത്തറില്‍ നിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7) അഹിയാന്‍, ഭാര്യാ മാതാവ് സാബിറ(57) എന്നിവരാണ് മരിച്ചത്.ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയിരുന്നു. കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്ര മധ്യേ അപകടം സംഭവിച്ചത്. ഫൈസലിനും ഭാര്യ പിതാവ് അബ്ദുല്‍ ഖാദറിനും നിസാരമായി പരിക്കേറ്റു.ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.