ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
May 25, 2023, 21:43 IST

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി കോന്തേടന്‍ അലി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഐസിഎഫ് ഉംസലാല്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
ഉംസലാലില്‍ ഡ്രൈവറായി ജോലി ചെയ്!തിരുന്ന അലി ഓടിച്ചിരുന്ന വാഹനം സൈലിയ അല്‍ മാജിദ് റോഡില്‍ വെച്ച് മറിയുകയായിരുന്നു. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും