കൃത്രിമ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്ത കേസില്‍ സ്വദേശി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

google news
jail

ജോലിക്ക് ഹാജരാകാതെ കൃത്രിമ ഹാജര്‍ രേഖപ്പെടുത്തി 37000 ദിനാര്‍ (ഒരു കോടിയിലേറെ രൂപ) ശമ്പളം തട്ടിയെടുത്ത കേസില്‍ സ്വദേശി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
ഇയാള്‍ക്കു വേണ്ടി കൃത്രിമ ഹാജര്‍ രേഖപ്പെടുത്തിയ വിദേശിക്കും സമാന ശിക്ഷയുണ്ട്. കൃത്രിമ വിരലടയാളം , ജോബ് ഫയല്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തടവിന് പുറമേ ഇരുവരും ചേര്‍ന്ന് 113000 ദിനാര്‍ (മൂന്നു കോടിയിലേറെ രൂപ) പിഴ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
 

Tags