ദുബായില്‍ വന്‍ മയക്ക് വരുന്നു ശേഖരം പിടികൂടി

ദുബായില്‍ വന്‍ മയക്ക് വരുന്നു ശേഖരം പിടികൂടി. 6.2 ദശലക്ഷം ദിര്‍ഹം വില മതിക്കുന്ന രണ്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളാണ് ദുബായ് കസ്റ്റംസ് പിടികൂടിത്. ലഹരിമരുന്ന് വില്‍പ്പന സംഘത്തെയും അറസ്റ്റ് ചെയ്തു.
ദൂബായ് കസ്റ്റംസിന് കീഴിലെ ഇന്റലിജെന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്നു ശേഖരം പിടികൂടാനായത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദുബായില്‍ എത്തിയ രണ്ട് കണ്ടെയ്‌നറുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 460 കിലോഗ്രാം ഭാരമുളള മയക്കുമരുന്ന് ഗുളികളുടെ 20 പാഴ്‌സലുകളാണ് ആദ്യ കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഏകദേശം ഒരു ദശലക്ഷം ദിര്‍ഹം വില വരുന്നതാണെന്ന് പരിശോധനയില്‍ വ്യക്തമായി.
520 കിലോ മയക്കുമരുന്ന് ഗുളികകള്‍ ഉള്‍പ്പെട്ട 22 പാഴ്‌സലുകളാണ് രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് പിടിച്ചെടുത്തത്. 1,75,300 ഗുളികകളാണ് ഇതില്‍ ഉണ്ടായിരുന്നത്. 5.25 ദശലക്ഷം വിപണി മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. ആകെ 6.2 ദശലക്ഷം ദിര്‍ഹം വില മതിക്കുന്ന രണ്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്.
പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും ദുബായ് പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി.