വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി ; യുവതിയ്ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
കോടതി രേഖകള്‍ പ്രകാരം, പ്രതിയായ യുവതി തന്റെ വീട്ടുജോലിക്കാരിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.
കുവൈത്തിലെ സബാഹ് അല്‍-നാസര്‍ മേഖലയില്‍ വീട്ടുജോലിക്കാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫ് പൗരയായ യുവതിക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ചു. കുവൈത്ത് ക്രിമിനല്‍ കോടതിയുടേതാണ് ഈ നിര്‍ണായക ഉത്തരവ്. മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വിചാരണ വേളയില്‍ പുറത്തുവന്നത്. കോടതി രേഖകള്‍ പ്രകാരം, പ്രതിയായ യുവതി തന്റെ വീട്ടുജോലിക്കാരിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.
tRootC1469263">
വടി ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദ്ദനമേറ്റ് ജോലിക്കാരിക്ക് ശരീരമാസകലം ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ജോലിക്കാരിയുടെ ആരോഗ്യനില വഷളായെങ്കിലും അവര്‍ക്ക് വൈദ്യസഹായം നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ പ്രതി തയ്യാറായില്ല. ഈ ബോധപൂര്‍വ്വമായ അവഗണനയാണ് മരണത്തിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ച കോടതി, ഇതൊരു ബോധപൂര്‍വ്വമായ കൊലപാതകമാണെന്ന് കണ്ടെത്തി. പരിക്ക് പറ്റിയ ആള്‍ക്ക് പ്രഥമശുശ്രൂഷയോ വൈദ്യസഹായമോ നല്‍കാതിരുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് 15 വര്‍ഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്.
.jpg)


