സൗദിയിലെ ഖോബാറില്‍ പാര്‍ക്കില്‍ നിന്ന് കാണാതായ നാലുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

dead

ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ബെയ്ട്ടിയ സ്വദേശിയായ യാസിറിന്റെ മകന്‍ റയ്യാന്‍ ആണ് മരിച്ചത്

സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ ശിമാലിയ്യ പാര്‍ക്കില്‍നിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ബെയ്ട്ടിയ സ്വദേശിയായ യാസിറിന്റെ മകന്‍ റയ്യാന്‍ ആണ് മരിച്ചത്. പാര്‍ക്കിന് സമീപത്തെ ഫൗണ്ടനില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മാതാപിതാക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകീട്ടോടെയാണ് പാര്‍ക്കിനോട് ചേര്‍ന്നുള്ള ഫൗണ്ടനില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags