വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ പിഴ
Aug 19, 2025, 14:45 IST
പിടിക്കപ്പെട്ടാല്‍ ചുമത്തപ്പെടുന്ന പിഴകള്‍ക്ക് ഒരു ഇളവും ലഭിക്കുകയുമില്ലെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പിടിക്കപ്പെട്ടാല്‍ ചുമത്തപ്പെടുന്ന പിഴകള്‍ക്ക് ഒരു ഇളവും ലഭിക്കുകയുമില്ലെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
tRootC1469263">വാഹനം ഓടിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഖത്തറിലെ റോഡപകടങ്ങളുടെ ഒരു പ്രധാന കാരണമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും, മറ്റുള്ളവരുടെയും കൂടി ജീവന്‍ അപകടത്തിലാക്കരുതെന്നും ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റില്‍ പറഞ്ഞു
.jpg)


