ഒമാന്‍ ദേശീയ ദിനം ; മസ്‌കത്ത് കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 40 കിലോ സൗജന്യ ബാഗേജ്
Nov 17, 2022, 14:31 IST

ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.
നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്പനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.