യുഎഇയിലുള്ള 94 ശതമാനം പ്രവാസികളും ഈ രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

uae

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉയര്‍ന്ന സുരക്ഷയുമാണ് ഭൂരിഭാഗം പ്രവാസി കുടുംബങ്ങളെയും ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

യുഎഇയിലെത്തുന്ന പ്രവാസികളില്‍ ഭൂരിഭാഗവും തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതിനേക്കാള്‍ യുഎഇയില്‍ തന്നെ സ്ഥിരമായി തുടരാന്‍ ആഗ്രഹിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. ആര്‍സെറ്റ് ഗ്ലോബലും ക്വസ്റ്റ്യന്‍ പ്രോയും സംയുക്തമായി നടത്തിയ 'യുഎഇ എക്‌സ്പാറ്റ്‌സ് മോണിറ്റര്‍' സര്‍വേയിലാണ് പ്രവാസികളുടെ താല്‍പ്പര്യങ്ങളില്‍ വന്ന ഈ വിപ്ലവകരമായ മാറ്റം വ്യക്തമാക്കുന്നത്. യുഎഇയിലുള്ള 94 ശതമാനം പ്രവാസികളും ഈ രാജ്യത്ത് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു.


മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉയര്‍ന്ന സുരക്ഷയുമാണ് ഭൂരിഭാഗം പ്രവാസി കുടുംബങ്ങളെയും ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം പേരും മികച്ച ജീവിതസാഹചര്യത്തിന് ഒന്നാം സ്ഥാനം നല്‍കുമ്പോള്‍, കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷമാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് 87 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു.
തങ്ങളുടെ മാതൃരാജ്യത്തെ ഭരണകൂടങ്ങളെക്കാള്‍ യുഎഇയുടെ ഭരണനേതൃത്വത്തിലാണ് പ്രവാസികളില്‍ ഭൂരിഭാഗവും വിശ്വാസമര്‍പ്പിക്കുന്നത് എന്നതും ഈ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്. 

Tags