ഹജ്ജ് പെര്‍മിറ്റില്ല, മക്കയിലെത്തിയ 36 പ്രവാസികള്‍ പിടിയിലായി, ഒരു ലക്ഷം റിയാല്‍ പിഴ
May 12, 2025, 12:40 IST
ഹജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും
ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 36 പ്രവാസികള്‍ പിടിയില്‍. സൗദിയില്‍ താമസ വിസയുള്ള 35 പേരെയും അവരെ കൊണ്ടുവന്ന ബസ് ഡ്രൈവറെയുമാണ് ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.
tRootC1469263">ഹജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. പെര്‍മിറ്റില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 20,000 റിയാലും അങ്ങനെയുള്ളവര്‍ക്ക് യാത്രാസൗകര്യം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ.
.jpg)


