ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാംപയിനില്‍ ഇതിനകം ലഭിച്ചത് 330 കോടി ദിര്‍ഹം


പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുള്‍പ്പെടെ 160,560 പേര്‍ കാംപയിനിന്റെ ഭാഗമായി സംഭാവനകള്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പിതാക്കളോടുള്ള ആദരസൂചകമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്‌സ് എന്‍ഡോവ്മെന്റ് കാംപയിനില്‍ ഇതിനകം സംഭാവനയായി സമാഹരിച്ചത് 3.304 ബില്യണ്‍ ദിര്‍ഹം അഥവാ 330 കോടിയിലേറെ ദിര്‍ഹം.
യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനും പ്രായമായവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സയും സംരക്ഷണവും നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നതിനായാണ് ദുബായ് ഭരണാധികാരി ധനസമാഹരണ കാംപയിന് തുടക്കമിട്ടത്.
പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുള്‍പ്പെടെ 160,560 പേര്‍ കാംപയിനിന്റെ ഭാഗമായി സംഭാവനകള്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ശെയ്ഖ് മുഹമ്മദിന്റെ റമദാന്‍ ക്യാമ്പയിന്‍ വന്‍ വിജയമായിരിക്കുകയാണ്.