അനുനാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ 25000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

court

ഇരയായ വ്യക്തിയുണ്ടായ മാനഹാനിയും മാനസിക വിഷമവും പരിഗണിച്ചാണ് ശിക്ഷ.

അനുനാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ 25000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പൊതു സ്ഥലത്തു വച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്തതിനാണ് ശിക്ഷ.

tRootC1469263">

ഇരയായ വ്യക്തിയുണ്ടായ മാനഹാനിയും മാനസിക വിഷമവും പരിഗണിച്ചാണ് ശിക്ഷ. ആറു മാസത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇരുവരുടേയും പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

Tags