2036 ഒളിംപിക്സ് ; ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് അറബ് ലീഗിന്റെ പിന്തുണ
ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ 166-ാമത് സാധാരണ സമ്മേളനത്തിലാണ് ഖത്തറിനെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്.
2036ലെ ഒളിംപിക്സ്, പാരാലിംപിക്സ് കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് അറബ് ലീഗിന്റെ പിന്തുണ. അന്താരാഷ്ട്ര തലത്തില്‍ അറബ് രാജ്യങ്ങളുടെ കായികരംഗത്തെ പങ്കാളിത്തവും സാന്നിധ്യവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ 166-ാമത് സാധാരണ സമ്മേളനത്തിലാണ് ഖത്തറിനെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. ഖത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എല്ലാവിധ അന്താരാഷ്ട്ര വേദികളിലും പിന്തുണ നല്‍കണമെന്ന് അറബ് ലീഗ് അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആഹ്വാനം ചെയ്തു. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള ഏകോപന നടപടികള്‍ കാര്യക്ഷമമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ജനറല്‍ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2022-ലെ ഫിഫ ലോകകപ്പ് അതിഗംഭീരമായി സംഘടിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഖത്തര്‍, തലസ്ഥാനമായ ദോഹയെ കേന്ദ്രീകരിച്ചാണ് ഒളിംപിക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നത്. ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ ഒളിംപിക്സ് കൂടി പശ്ചിമേഷ്യയിലേക്ക് എത്തിക്കുക എന്നതാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യം.
.jpg)

