സോഷ്യല്‍മീഡിയയിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്ത ആള്‍ക്ക് 15000 ദിര്‍ഹം പിഴ

google news
snap

സോഷ്യല്‍മീഡിയയിലൂടെ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തയാള്‍ക്ക് അബുദാബി കുടുംബ കോടതി 15000 ദിര്‍ഹം പിഴ ചുമത്തി. സ്ത്രീയുടെ ചിത്രം സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത് മോശം പരാമര്‍ശം നടത്തിയതിനെതിരെ യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി.

ചിത്രം ഡിലീറ്റ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടിട്ടും ഇയാള്‍ നിരസിച്ചു. അര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. 30000 ദിര്‍ഹംനഷ്ടപരിഹാരം വിധിച്ച കോടതി മൂന്നു മാസത്തേക്ക് സമൂഹ മാധ്യമങ്ങള്‍ വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരായ അപ്പീലില്‍ തുക 15000 ദിര്‍ഹമായി കുറയ്ക്കുകയായിരുന്നു.
 

Tags