ബഹ്റൈന്‍ പൗരന്മാര്‍ക്കായി സല്‍മാന്‍ ടൗണില്‍ 137 പുതിയ ഭവന യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കുന്നു
ഗവണ്‍മെന്റിന്റെ സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ വീടുകള്‍ക്കായുള്ള ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈന്‍ പൗരന്മാര്‍ക്കായി സല്‍മാന്‍ ടൗണില്‍ 137 പുതിയ ഭവന യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കുന്നു. ഗവണ്‍മെന്റിന്റെ സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ വീടുകള്‍ക്കായുള്ള ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 'ഓഫ്-പ്ലാന്‍' വില്‍പ്പന രീതിയിലാണ് മൂന്ന് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഭവന, നഗരാസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ, നിലവിലുള്ള ഭവന ധനസഹായ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടുതല്‍ പൗരന്മാര്‍ക്ക് അവസരം ലഭിക്കും.
രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഭവന ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് വലിയ നേട്ടമാകുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ആമ്‌ന അല്‍ റുമൈഹി വ്യക്തമാക്കി. രാജ്യത്തെ ഭവന ലഭ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ സല്‍മാന്‍ ടൗണിലെ ഈ പുതിയ പദ്ധതി നിര്‍ണ്ണായക ചുവടുവെപ്പാണ്.
.jpg)

