പത്തുവയസ്സുകാരന്‍ മൊബൈല്‍ ഇയര്‍ ബഡ് വിഴുങ്ങി ; ലാപ്രോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

ear bud
ear bud

മക്കയില്‍ പത്തുവയസുകാരന്‍ മൊബൈല്‍ ഇയര്‍ ബഡ് വിഴുങ്ങി. അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുത്തു.
മാതാവിനോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കാത്ത വാശിക്ക് കുട്ടി ഇയര്‍ ബഡ് എടുത്ത് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.
ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തി എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ഇയര്‍ ബഡ് പുറത്തെടുത്തു.
 

tRootC1469263">

Tags