ഗാസയില്‍ നിന്നുള്ള ആയിരം കാന്‍സര്‍ രോഗികള്‍ക്ക് യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കും

ഗാസയില്‍ നിന്നുള്ള ആയിരം കാന്‍സര്‍ രോഗികള്‍ക്ക് യുഎഇയിലെ ആശുപത്രികളില്‍ ചികില്‍സ നല്‍കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
എല്ലാ പ്രായക്കാരെയും ചികിത്സയ്ക്ക് പരിഗണിക്കും. രോഗികള്‍ക്ക് ചികിത്സയും ആവശ്യമായ എല്ലാ ആരോഗ്യ പരിരക്ഷയും യുഎഇയിലെ ആശുപത്രികളില്‍ ലഭ്യമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
നേരത്തെ, പരുക്കേറ്റ ആയിരം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വൈദ്യസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട ആദ്യസംഘം ഇന്ന് അബുദാബിയിലെത്തി. എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂര്‍ണസുഖം പ്രാപിക്കുന്നതുവരെ ഇവര്‍ക്ക് യുഎഇയിലെ ആശുപത്രികളില്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കും.
ഗാസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും അമ്മമാര്‍ക്കും ചികിത്സ നല്‍കണമെന്നായിരുന്നു നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നത്. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും യുഎഇ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.