റമദാനില്‍ പള്ളികളിലും മാളുകളിലും പണമായി സംഭാവന ശേഖരിക്കുന്നത് നിരോധിച്ച് കുവൈത്ത് അധികൃതര്‍

kuwait

ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് പണമായി സംഭാവനകള്‍ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

വിശുദ്ധ റമദാന്‍ മാസത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ ശേഖരിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റബിള്‍ സൊസൈറ്റികള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. പള്ളികള്‍ക്കുള്ളില്‍ വെച്ച് ഒരു തരത്തിലുള്ള സംഭാവനകള്‍ ശേഖരിക്കുന്നതും മന്ത്രാലയം നിരോധിച്ചു. ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് പണമായി സംഭാവനകള്‍ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

tRootC1469263">


കെ നെറ്റ് , ഓണ്‍ലൈന്‍ പേയ്മെന്റുകള്‍, ബാങ്ക് ട്രാന്‍സ്ഫര്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍, ഇലക്ട്രോണിക് കളക്ഷന്‍ ഉപകരണങ്ങള്‍, എസ്എംഎസ് എന്നിവ വഴി മാത്രമേ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുവാദമുള്ളൂ. ഷോപ്പിംഗ് മാളുകള്‍, പബ്ലിക് സ്‌ക്വയറുകള്‍ എന്നിവിടങ്ങളില്‍ സംഭാവന ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം. കുവൈറ്റിന് പുറത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് മുന്‍പായി മന്ത്രാലയത്തിന്റെ അംഗീകാരം തേടണം. മന്ത്രാലയം അംഗീകരിച്ച സൊസൈറ്റികളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ മാത്രമേ ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ പാടുള്ളൂ.

പരിശോധനാ സംഘങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സൊസൈറ്റി പ്രതിനിധികള്‍ അവരുടെ ഔദ്യോഗിക ഐഡി കാര്‍ഡ് ഹാജരാക്കണം. സംഭാവന നല്‍കിയ തീയതി, ദാതാവിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. സംഭാവന നല്‍കുന്നവര്‍ക്ക് കട്ട് ചെയ്ത തുകയുടെ രസീതും കെ നെറ്റ്  ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ രസീതും നിര്‍ബന്ധമായും നല്‍കിയിരിക്കണം. നിയമവിരുദ്ധമായ രീതിയില്‍ പണം ശേഖരിക്കുന്നത് തടയാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

Tags