മഹാനായ ശ്രീനാരായണ ഗുരുദേവൻ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതി ; വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി കെ ബി ഗണേഷ്‌കുമാർ

ganeshkumar

 എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.മഹാനായ ശ്രീനാരായണ ഗുരുദേവൻ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതിയെന്നും അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു.

'ആരുംതന്നെ അങ്ങനെയൊന്നു പറയാൻ പാടില്ല. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്. അങ്ങനെയിരുന്ന മഹാവ്യക്തിയിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതി. വേറെയൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. അവനവൻ തിരിച്ചറിയുക എന്നതാണ്. വകതിരിവ് അവനവനാണ് കാണിക്കേണ്ടത്'' ഗണേഷ്‌കുമാർ പറഞ്ഞു.

tRootC1469263">

Tags