ശബരിമല സ്വർണക്കൊള്ള ; അറിയുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞുവെന്ന് രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങൾ ഞാൻ എസ്‌ഐടിയുടെ മുൻപിൽ പറഞ്ഞിട്ടുണ്ട്. അതെല്ലാം അവർ നോട്ട് ചെയ്തിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ലെന്നും ചെന്നിത്തല പറഞ്ഞു. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നൽകിയത്.

tRootC1469263">

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല എസ്‌ഐടി തലവൻ ശ്രീ വെങ്കിടേഷിന് കത്ത് നൽകിയത്. സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ഒരു വ്യവസായിയാണ് തന്നോട് വ്യക്തമാക്കിയത് എന്നായിരുന്നു രമേശ് ചെന്നിത്തല മുൻപ് അറിയിച്ചത്. ഇതിനു പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. തനിക്കു ലഭിച്ച മുഴുവൻ വിവരങ്ങളും പ്രത്യേകാന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ല. ഇനി അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തേണ്ട ഉത്തരവാദിത്വം പ്രത്യേകാന്വേഷണ സംഘത്തിനാണെന്നും ചെന്നിത്തല വ്യക്തമാക്കി.

തനിക്ക് വിവരങ്ങൾ നൽകിയ വ്യവസായിയെ വിളിച്ചുവരുത്തണോ എന്നത് അന്വേഷണോദ്യോഗസ്ഥർ തീരുമാനിക്കണം. ഇന്റർനാഷണൽ ആന്റിക്‌സ് സ്മഗ്ലേഴ്‌സ്, സുഭാഷ് കപൂർ ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കൈമാറിയ ഈ വിവരങ്ങൾ ഇനി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. അന്വേഷണത്തെ സാരമായി ബാധിക്കുമെന്നതിനാൽ വ്യവസായി പറഞ്ഞ കാര്യങ്ങളെല്ലാം പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags