രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങളോട് മുഖം തിരിച്ച ബജറ്റ് ; വിമർശനവുമായി രാഹുൽ ഗാന്ധി
Feb 2, 2026, 20:05 IST
ന്യൂഡൽഹി: രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളേയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരേയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എല്ലാവരേയും അവഗണിക്കുന്ന ബജറ്റാണ് നടന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
tRootC1469263">'ജോലിയില്ലാത്ത യുവാക്കൾ, തകരുന്ന നിർമാണമേഖല, മൂലധനം പിൻവലിക്കുന്ന നിക്ഷേപകർ, കൂപ്പുകുത്തുന്ന ഗാർഹിക സമ്പാദ്യം, ദുരിതത്തിലായ കർഷകർ, ആസന്നമായ ആഗോള ആഘാതങ്ങൾ എല്ലാം അവഗണിക്കപ്പെട്ടു' രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
.jpg)


