വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

prakash

 എൻസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ.വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമായി കത്തി നിൽക്കുന്നതിനിടെയാണ് പ്രകാശ് ജാവദേക്കർ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ടത്. ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കർ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ പ്രകാശ് ജാവദേക്കർ സന്ദർശിച്ചത്.

tRootC1469263">

മലപ്പുറവുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിനെതിരെയും നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങൾ ഏറെ വിവാദമാവുകയും വൻതോതിൽ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. സമൂഹിക മാധ്യമങ്ങളിലും വെള്ളാപ്പള്ളിക്കെതിരെ വലിയ എതിർപ്പാണ് ഉയർന്നത്. ഇതിനെതിരെ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബി.ജെ.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായും വെള്ളാപ്പള്ളിയെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണ് ദേശീയ നേതാവിന്റെ സന്ദർശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags