മീനച്ചൂടിലും തളരാതെ !! കടകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തി ശ്യാമള ടീച്ചറുടെ പ്രചരണം

Undeterred even in the heat of the day!! Shyamala teacher's campaign reaches shops and workplaces directly

തളിപ്പറമ്പ് : കരിമ്പത്തെ പികെഎം ആയുർവേദ സെന്ററിൽനിന്നായിരുന്നു തിങ്കളാഴ്‌ച രാവിലെ തളിപ്പമ്പ് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ യാത്ര തുടങ്ങിയത്‌. പികെഎമ്മിലെ ജീവനക്കാരോടും ചികിത്സതേടിയെത്തിയവരോടും ടീച്ചർ സംസാരിച്ചു. തുടർന്ന്‌ മംഗള കറിപ‍ൗഡർ യൂണിറ്റിലേക്കായിരുന്നു യാത്ര. അവിടെയുള്ള തൊഴിലാളികളെല്ലാം ചിരപരിചിതർ. എല്ലാവരോടും സ്‌നേഹാന്വേഷണങ്ങളും കുശലങ്ങളുമായി അൽപനേരം. നിയമസഭാ തെ്രഞ്ഞെടുപ്പിൽ പിന്തുണ തേടിയുള്ള വോട്ടഭ്യർഥന. തുടർന്ന്‌ ഏഴംമൈലിലെയും തളിപ്പറന്പ്‌ ട‍ൗണിലെയും ന്യൂസ്‌ കേർണർ ജംങ്‌ഷനിലെയും കടകളിലും വ്യാപരസ്ഥാപനങ്ങളിലുമെത്തി ജീവനക്കാരെയും ഉപഭോക്താക്കളെയും കണ്ട്‌ പിന്തുണതേടി. 

Undeterred even in the heat of the day!! Shyamala teacher's campaign reaches shops and workplaces directly

അതിനിടെ തറികളാൽ ജീവിതത്തിന്റെ ഉ‍ൗടും പാവും നെയ്യുന്ന തളിപ്പമ്പിലെ വീവേഴേ്‌സ്‌ സൊസൈറ്റിയിലുമെത്തി. ഹൃദ്യമായ പുഞ്ചിരിയോടെ അവർ സ്ഥാനാർഥിക്ക്‌ ഉറച്ച പിന്തുണ അറിയിച്ചു. നന്ദിയോടെ കൈകൾകൂപ്പി ടീച്ചർ അടുത്തയിടത്തേക്ക്‌. തളിപ്പറന്പ്‌ റിക്രിയേഷൻ ക്ലബ്ബിലെ അഭിഭാഷക കൺവൻഷനിലേക്ക്‌. ഇടക്കിടെ കാണാറുള്ള അവരോടൊക്കെ പരിചയം പുതുക്കിക്കൊണ്ട്‌ ഒരു വോട്ടഭ്യർഥന.

Undeterred even in the heat of the day!! Shyamala teacher's campaign reaches shops and workplaces directly

 ജനാധിപത്യത്തിലെ ഉത്സവത്തിരക്കിൽ മീനച്ചൂടിനെ വകഞ്ഞുമാറ്റി വിജയത്തിലേക്കുള്ള ആവേശകുതിപ്പിലാണ്‌ ശ്യാമളടീച്ചർ.
ചൊവ്വാഴ്‌ച കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ടീച്ചർ വോട്ടഭ്യർഥിക്കാനെത്തും. വൈകിട്ട്‌ മൂന്നീന്‌ തളിപ്പറമ്പിൽ നിന്ന്‌ മയ്യിലിലേക്ക്‌ പി കെ ശ്രീമതിടീച്ചർക്കും കെ കെ ശൈലജ ടീച്ചർക്കുമൊപ്പം റോഡ്‌ ഷോ ‘കണ്ണൂരിലെ ടീച്ചർമാരി’ൽ പങ്കെടുക്കും.