നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്

pinarayi and vd satheeshan
pinarayi and vd satheeshan

സർക്കാരിന്റെ വിമുക്തി പദ്ധതി പരാജയമെന്ന് വി ‍ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിൽ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്പോര്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ തുടർന്നുണ്ടായ ചർച്ചയിലാണ് വാക്പോര് ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായാണ് അടിയന്തര ചർച്ച നടന്നത്.

tRootC1469263">

'യുവത്വം ലഹരിക്ക് അടിമപ്പെട്ടു പോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോ​ഗവും കൊലപാതകവും വർദ്ധിച്ചു വരന്നു. സർക്കാരിന് ലഹരി ഉപയോ​ഗം നിയന്ത്രക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വി ഡി . കലാലയങ്ങളിൽ റാ​ഗിംങ് വർദ്ധിച്ചു വരികയാണ്. ലഹരി ഉപയോ​ഗമാണ് ഇത്തരം ക്രൂരതകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

സർക്കാരിന്റെ വിമുക്തി പദ്ധതി പരാജയമെന്ന് വി ‍ഡി സതീശൻ. ലഹരി ഉപയോ​ഗം നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ്.

Tags