മാസപ്പടി കേസ് : പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ്

 Shaun George

 മാസപ്പടി കേസിൽ  പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ, പിണറായി വിജയൻ പ്രതിപക്ഷനേതൃ  സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് യോഗം വിളിച്ച് പിണറായി വിജയനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും, എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജി മുന്നണി ചോദിച്ചുവാങ്ങണമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. 

മാസപ്പടി കേസിൽ ഇഡി നിർണായക നീക്കം നടത്തി ഡി.ജി.പിയ്ക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ കടുത്ത പ്രതികരണം. ഷോൺ ജോർജ് ആണ് ഈ കേസിൽ പരാതി നൽകിയത്.

Tags