മോദിയുടെ ഡബിൾ എൻജിൻ സർക്കാർ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്കു വേണ്ടി : രാഹുൽഗാന്ധി

rahul gandhi 1

 ന്യൂഡൽഹി: ബിജെപി സർക്കരിനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ അഴിമതിയും ദുർഭരണവും കൊണ്ട് ജനജീവിതം ദുസ്സഹമായെന്ന് അദ്ദേഹം പറഞ്ഞു. ജനതാ പാർട്ടിയുടെ ഡബിൾ എൻജിൻ സർക്കാർ എന്നത് സാധാരണക്കാരന്റെ ജീവിതം നശിപ്പിച്ചെന്നും രാഹുൽ ഗാന്ധി നിരീക്ഷിച്ചു. അംങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ഉന്നാവോ കേസ്, മധ്യപ്രദേശിലെ ജല ദുരന്തം തുടങ്ങി നിരവധി കാര്യങ്ങൾ ഉന്നയിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ ബിജെപിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനെന്ന് പറഞ്ഞ അദ്ദേഹം ബിജെപി സർക്കാരിനു കീഴിൽ നിയമവും നീതിയും എല്ലാവർക്കും ഒരുപോലെയല്ലെന്നും നിരീക്ഷിച്ചു. 

tRootC1469263">

പണക്കാരൻ പണം കൊണ്ട് അധികാരം കൈയ്യാളുമ്പോൾ പാവപ്പെട്ടവന് നീതിക്കുവേണ്ടി ഗതി കിട്ടാതെ അലയേണ്ടിവരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ ഉണ്ടായ ദുരന്തത്തിന് ബിജെപി സർക്കാരാണ് ഉത്തരവാദിയെന്നും എപ്പോൾ എന്ത് ദുരന്തമുണ്ടായാലും ഒരു ട്വീറ്റും, നഷ്ടപരിഹാരത്തിന്റെയും കാർഡിറക്കി ഫോർമാലിറ്റി കളിക്കാനുമാണ് ബിജെപിക്ക് തിടുക്കമെന്നും അവർക്ക് സാധാരണക്കാരന്റെ ജീവിതത്തോട് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മോദിയുടേത് ഡബിൾ എൻജിൻ സർക്കാർ ആണ്. എന്നാൽ അത് പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്കു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags