കണ്ണൂരിൽ മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് മമ്പറം ദിവാകരൻ ; കോൺഗ്രസ്സിൽ തിരിച്ചെടുക്കും

mambaram divakaran
mambaram divakaran

കണ്ണൂര്‍: കണ്ണൂല്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മുതിർന്ന കോണഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം. ഹസ്സന്‍ മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കെ സുധാകരനെതിരെ മത്സരിക്കില്ലെന്ന്  തീരുമാനിച്ചത് . പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ദിവാകരന് ഉറപ്പു നല്‍കിയിരിക്കുകയാണ്.

tRootC1469263">

രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് തിരിച്ചെടുക്കാൻ കൂട്ടാക്കിയില്ല.

കോൺഗ്രസിൽ തിരിച്ചെടുക്കാത്ത സാഹചര്യത്തിലാണ് കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി എം.എം. ഹസ്സനും കണ്ണൂരിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസും മമ്പറം ദിവാകരനുമായി ചർച്ച നടത്തിയത്.

Tags