തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടും ; കെ.ടി. ജലീൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് കെ.ടി. ജലീൽ. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജലീൽ തന്റെ ശുഭാപ്തിവിശ്വാസം പങ്കിട്ടത്.
2010-ലെ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നെന്നും എന്നാൽ, 2011-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജലീൽ പറഞ്ഞു.
tRootC1469263">കെ.ടി. ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
2026-ലെ സൂര്യൻ ചുവക്കും!
തദ്ദേശ തെരഞ്ഞെടുപ്പിൽ LDF-ന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും UDF-നും BJP-ക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും LDF ൻ്റെ കൂടെ ഉറച്ചു നിന്നു.
ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ൽ വി.എസ് സർക്കാരിൻ്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വർഷം 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ നാലയലത്ത് പോലും എത്താൻ UDF-ന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ LDF-ഉം UDF-ഉം തമ്മിൽ ഉണ്ടായിരുന്നുള്ളൂ.
2026-ലെ നിയമസഭാ തെരഞ്ഞെടുചിൽ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവർത്തകർ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിൻ്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവർത്തിക്കുക.
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടർമാർക്കും അഭിനന്ദനങ്ങൾ. (2010-ലെയും 2025-ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇമേജിലെ ടേബിളിൽ കൊടുത്തിരിക്കുന്നത്)
.jpg)


