പകുതി വില തട്ടിപ്പ് കേസ്; കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍

k n ananda kumar
k n ananda kumar

ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍. ആനന്ദ കുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആനന്ദ കുമാര്‍ ചികിത്സയില്‍ തുടരും. 

ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക. പകുതിവില തട്ടിപ്പ് കേസില്‍ ഇന്നലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. 

ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Tags