കെ എ ആന്റണി കേരളാ കോൺഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

google news
kaantony

വയനാട് : കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി  തിരഞ്ഞെടുപ്പിൽ പാർട്ടി ഉന്നതാധികാര സമിതിയിലേക്ക്  കെ എ  ആൻറണി തിരഞ്ഞെടുക്കപ്പെട്ടു.44 വർഷമായി കേരള കോൺഗ്രസിൽ  പ്രവർത്തിച്ചുവരുന്ന കെ എ ആൻറണി നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കേരള കോൺഗ്രസ് (ഡി) ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം,  ജില്ലാ ജനറൽ സെക്രട്ടറി,  ഗാന്ധിജി സ്റ്റഡി സെൻറർ വയനാട് ജില്ല കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹം മാനന്തവാടി സെൻറ് ജോസഫ് അധ്യാപക പരിശീലന കേന്ദ്രം, പയ്യമ്പള്ളി, കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, മാനന്തവാടി താലൂക്ക്  ലാൻഡ് ബോർഡ്, മെമ്പർ  മാനന്തവാടി രൂപത വിദ്യാഭ്യാസ ഹൈപവർ കമ്മിറ്റി അംഗം,  ദീർഘകാലം രൂപത പാസ്റ്ററൽ  കൗൺസിൽ അംഗം, കേരളത്തിലെ ഹൈസ്കൂൾ  ഹെഡ്മാസ്റ്റർമാരുടെയും പ്രിൻസിപ്പൽമാരുടെയും ഏക സംഘടനയായ കെ പി എസ് എച്ച് എയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നിലവിൽ  വയനാട് മെഡിക്കൽ കോളേജ് ആശുപത്രി  ഡെവലപ്മെൻറ് സൊസൈറ്റി അംഗം, വയനാട് ഡെവലപ്മെൻറ് കമ്മിറ്റി ചെയർമാൻ,  മൈസൂർ - ബാവലി - മാനന്തവാടി - കുറ്റ്യാടി - പേരാമ്പ്ര - കോഴിക്കോട് ദേശീയപാത കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ,  പടിഞ്ഞാറത്തറ 
പൂഴിത്തോട്  ബദൽ റോഡ് വികസന സമിതി ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ചുവരുന്നു.

Tags