വി. കുഞ്ഞികൃഷ്ണൻ്റെ എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടെന്ന് കെ കെ രാഗേഷ്
കണ്ണൂർ: പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളിലൂടെ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും പാർട്ടി മറുപടി പറയുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് 'സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് നേരത്തെ പറഞ്ഞതാണ്.എൽഡിഎഫിന്റെ വടക്കൻ മേഖലാജാഥ കഴിഞ്ഞതിനുശേഷം ഈ കാര്യം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണുംവി. കുഞ്ഞികൃഷ്ണൻ്റെപുസ്തകം പ്രകാശനം ചെയ്തതിനുശേഷം അതിലുള്ള കാര്യങ്ങൾക്കും വിശദമായ മറുപടി പറയും.രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്ററുകൾ ഉണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കുകയാണ് ഇത് തടയാൻ ജില്ലാ ഭരണകൂടവും പൊലിസും ഇടപെടണം രക്തസാക്ഷികൾ എന്നാൽ ഇടത് പക്ഷത്തിനു മറ്റെന്തിനെക്കാളും വലുതാണ്.രക്തസാക്ഷികളെ അപമാനിച്ചാൽ അത് പ്രകോപനത്തിനിടയാകുമെന്നും കെ.കെ രാഗേഷ് പറഞ്ഞു. എൽ.ഡിഎഫ് നേതാക്കളായ എൻ ചന്ദ്രൻ, സി.പി സന്തോഷ കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


