നിയമസഭ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് ആയിരിക്കും ; ജി സുകുമാരൻ നായർ

kottayam nss g sukumaran

 ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതിൽ ഒരു സംശയവും വേണ്ട. 

ശബരിമല വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.ശരിദൂരം എന്നത് ശബരിമല വിഷയത്തിൽ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. ആ വിഷയത്തിൽ എൻഎസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരൻ നായർ പറഞ്ഞു.

tRootC1469263">

Tags