പാർട്ടി മാറിയിട്ടില്ല, കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചു : ജി സുധാകരൻ

New Kerala was not created after Pinarayi Vijayan became the Chief Minister, it was on November 1, 1956: G Sudhakaran says no minister has the simplicity of a communist minister

 പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല.പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു. മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായി. 

70 ശതമാനം പണവും അവർ പിരിച്ചു. കോൺഗ്രസ് വലിയ സഹായം ചെയ്തു എന്നും ജി സുധാകരൻ പറഞ്ഞു. ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകൾ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കൽ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും. വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസ് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാൽ കൊള്ളാം. പക്ഷേ കോൺഗ്രസിന് ഭാവിയുണ്ട്.

Tags