പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് താൻ പറഞ്ഞിട്ടില്ല : ഇ എൻ സുരേഷ് ബാബു
May 6, 2026, 18:48 IST
പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാക്കിന്റെ വോട്ടുകൾ കുറഞ്ഞതിൽ പ്രതികരിക്കുകയായിരുന്നു ഇ എൻ സുരേഷ് ബാബു.
ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എൽഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട് മണ്ഡലത്തിൽ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
.jpg)

