മാടായി കോളേജ് നിയമനവിവാദം: പുറത്താക്കിയ നേതാക്കളെ ഡി.സി.സി തിരിച്ചെടുത്തു


അച്ചടക്കലംഘനം നടത്തിയതിന് കെ.കെ ഫൽഗുനൻ, എം. പ്രദീപ് കുമാർ ', പി.ടി പ്രതീഷ്. എം.കെ ബാലകൃഷ്ണർ , കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ.വി സതീഷ് കുമാർ എന്നിവരെയാണ് തിരിച്ചെടുത്തത്.
കണ്ണൂർ : മാടായി കോളേജ് നിയമന തർക്കത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടികൾ ഡി.സി.സി പിൻവലിച്ചു. പയ്യന്നൂർ കോൺഗ്രസ്ക്ക് ബ്ലോക്ക് കോൺഗ്രസിലുണ്ടായ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനായുള്ള നിർദ്ദേശങ്ങൾ ഡി.സി സി ക്ക് ലഭിച്ചിട്ടുണ്ട്.
പയ്യന്നൂർ, മാടായി, കല്യാശേരി, കുഞ്ഞിമംഗലം, കണ്ണപുരം എന്നീ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റുമാരെയും പയ്യന്നൂർ, ചെറുതാഴംമണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരെയുമാണ് തിരിച്ചെടുത്തത്. അച്ചടക്കലംഘനം നടത്തിയതിന് കെ.കെ ഫൽഗുനൻ, എം. പ്രദീപ് കുമാർ ', പി.ടി പ്രതീഷ്. എം.കെ ബാലകൃഷ്ണർ , കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ.വി സതീഷ് കുമാർ എന്നിവരെയാണ് തിരിച്ചെടുത്തത്. ഇതിൽ എം. പ്രദീപ് കുമാർ, പി.ടി പ്രതീഷ് എന്നിവർ നിയമനവിവാദം നടന്ന മാടായി കോളേജ് ഭരിക്കുന്ന പ്രിയദർശിനി ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ്.
സി.പി.എം പ്രവർത്തകരായ രണ്ടു പേർക്ക് കോളേജിൽ നിയമനം നടത്താൻ എം.കെ. രാഘവൻ എം.പി ചെയർമാനായ ട്രസ്റ്റിൻ്റെ തീരുമാനത്തിനൊപ്പം പാർട്ടി താൽപര്യം മറന്നുകൊണ്ടു കൂട്ടു നിന്നുവെന്നാണ് ഇവരെ പുറത്താക്കുന്നതിന കാരണമായി ചുണ്ടിക്കാട്ടിയിരുന്നത്. നിയമന വിവാദത്തിൽ പരസ്യ പ്രതിഷേധം നടത്തിയതിനാണ് കാപ്പാടൻ ശശിധരൻ ഉൾപ്പെടെയുള്ള മറ്റു നേതാക്കളെ പുറത്താക്കിയത് . പാർട്ടി പുറത്താക്കിയ പയ്യന്നൂരിലെ എം.പ്രദീപ് കുമാറിനെ സംസ്കാര സാഹിതി ഭാരവാഹിയാക്കിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ലിസ്റ്റ് മരവിപ്പിച്ചിരിക്കുകയാണ്. പാർട്ടിയിൽ തിരിച്ചെടുത്ത സാഹചര്യത്തിൽ പ്രദീപ് കുമാർ സംഘടനയുടെ തലപ്പത്ത് മടങ്ങിവരുമെന്നാണ് സൂചന