ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിഗത നിക്ഷേപം കൈമാറി ഹിമാചൽ മുഖ്യമന്ത്രി

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു തന്റെ വ്യക്തിഗത നിക്ഷേപം മുഴുവനായും സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഭാര്യ കമലേഷ് ഠാക്കൂറിനൊപ്പം സുഖു 51 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് കൈമാറി. ഒപ്പം അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ചിട്ടുണ്ട്.
പ്രളയവും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് ഹിമാചലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രളയ ദുരിതത്തില്‍ 426 ളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
12000 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രളയം ഹിമാചലില്‍ ഉണ്ടാക്കിയത്.ജനങ്ങളുടെ വേദന മനസ്സിലാക്കി അവര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് തന്റെ നിക്ഷേപം ദുരിതാശ്വസ നിധിയിലേക്ക് നല്‍കിയതെന്ന് സുഖു പറഞ്ഞു. ദേശീയ ദുരന്തരമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു.