വിമതരായി മത്സരിച്ചവർ ഉൾപ്പെടെ ഒൻപത് നേതാക്കളെ പുറത്താക്കി ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി
വിമതരായി മത്സരിച്ചവർ ഉൾപ്പെടെ ഒൻപത് നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി.കോഴിക്കോട് നോർത്ത് ജില്ലാ അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഉത്തരവ് പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര, നാദാപുരം മണ്ഡലങ്ങളിൽ വിമത ശബ്ദം ഉയർന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. വടകര മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പി. ശ്യാംരാജ് കുരിയാടി, നാദാപുരം മണ്ഡലം സെക്രട്ടറി പത്മകുമാർ, വടകരയിലെ മണ്ഡലം നേതാക്കളായ വി.ടി വിനീഷ്, എ.വി ഗണേശൻ, നാദാപുരം മണ്ഡലം നേതാക്കളായ രവി വെള്ളൂർ, പി.പി രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഇവരിൽ ശ്യാംരാജ് വടകര മണ്ഡലത്തിലും പത്മകുമാർ നാദാപുരം മണ്ഡലത്തിലും വിമത സ്ഥാനാർത്ഥികളായി നാമനിർദേശ പത്രിക നൽകിയിരുന്നു.
.jpg)

