ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ധിക്കാരം : മുഖ്യമന്ത്രി പിണറായി വിജയൻ

As Indian citizens, let us all stand together to protect the unity and integrity of the country; Chief Minister Pinarayi Vijayan extends full support to 'Operation Sindoor'

 വെനസ്വലയിൽ പ്രസിഡന്റിനെയും ഭാര്യയെയും രാജ്യത്ത് അതിക്രമിച്ചു കടന്നു മറ്റൊരു രാജ്യത്തെ സായുധ സംഘം തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ധിക്കാരവും ധാർഷ്ട്യവുമാണ് അമേരിക്കൻ സാമ്രാജ്യത്വം പ്രകടിപ്പിച്ചത്. ക്യൂബയിലും ഗ്രീൻലാൻഡിലും സമാനമായ അക്രമങ്ങൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിരിക്കുന്നു. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത സ്വതന്ത്ര രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ നടപടിക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. 

tRootC1469263">

ലോകം നേരിടുന്ന ഈ ഭീഷണി പ്രബുദ്ധരായ വായനാ ലോകത്തിന്റെ ചർച്ചയിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനം ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

Tags