നിയമസഭാ തിരഞ്ഞെടുപ്പിൽ എ.കെ ശശീന്ദ്രനും താനും മത്സരിക്കും ; തോമസ് കെ തോമസ്
Jan 5, 2026, 20:10 IST
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എ.കെ ശശീന്ദ്രനും താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്.ശരത് പവാർ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ എംഎൽഎമാർ തുടരും. എൻസിപിയിൽ തർക്കങ്ങളില്ല.
ശരത് പവാർ കേരള നേതാക്കളെ മുംബയിലേക്ക് വിളിപ്പിച്ചിരുന്നു.എലത്തൂരിൽ ഒരിക്കൽ കൂടി എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതും കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന വാർത്തകൾ വന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായി നേട്ടം ഉണ്ടാക്കാൻ കഴിയാത്തതും കാരണമാണ് ശരത് പവാർ വിളിപ്പിച്ചത്. ഇതിൽ ആദ്യ രണ്ട് കാര്യങ്ങളിലും
ശരത് പവാറുമായുള്ള ചർച്ചയിൽ വ്യക്തത വന്നെന്ന് തോമസ് കെ തോമസ് പറഞ്ഞു.
.jpg)


