'എയിംസുമില്ല, അതിവേഗ റെയിലും ഇല്ല, ധാതു പാത പ്രഖ്യാപനത്തിൽ അപകടം, പലരുടെയും കണ്ണിലെ നിധി' ; കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ
Feb 2, 2026, 19:34 IST
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന് ആശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവും ഇല്ല, കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീർവാണ പ്രസംഗം മാത്രമാണ്. കേരളത്തോടുള്ള അവഗണനയിൽ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വിഡി സതീശൻ മാധ്യമപ്രവർത്തരോട് പ്രതികരിച്ചു.
tRootC1469263">കേരളത്തിലുള്ള കേന്ദ്രമന്ത്രിമാർ നിരന്തരം എയിംസിനെ പറ്റി സംസാരിച്ചു. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിൽ എയിംസും ഇല്ല അതിവേഗ റെയിൽപാതയും ഇല്ല. ആമ പരീക്ഷണത്തിന് വേണ്ടി മാത്രം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
.jpg)


