ഭരണം മാറി ; മമത ബാനർജിയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്, നരേന്ദ്ര മോദിയെയും അമിത് ഷായെയും ഫോളോ ചെയ്തു
May 9, 2026, 18:47 IST
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വൻ മാറ്റമുണ്ടായതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസിൻ്റെ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തിട്ടുണ്ട്.
.jpg)

